ADVERTISEMENT

ന്യൂഡൽഹി ∙ രാഷ്ട്രീയ പാർട്ടികൾക്ക് 2,000 രൂപയ്ക്ക് മുകളിൽ സംഭാവന നൽകുന്നവരുടെ പേരുകൾ വെളിപ്പെടുത്തുന്ന തരത്തിൽ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നിലവിൽ 20,000 രൂപ വരെയുള്ള സംഭാവനകളുടെ പേരുവിവരങ്ങൾ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നിൽ വെളിപ്പെടുത്തേണ്ടതില്ല. ഈ പരിധി 2,000 രൂപയായി കുറയ്ക്കണമെന്നാണ് ആവശ്യം. 

സംഭാവനകളുടെ ഉയർന്ന പരിധി 20 കോടിയായി പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകളിൽ സുതാര്യത കൊണ്ടുവരാനാണ് കമ്മിഷന്റെ നീക്കം.

തിരഞ്ഞെടുപ്പ് കമ്മിഷന് നൽകുന്ന റിപ്പോർട്ട് അനുസരിച്ച് പല പാർട്ടികളുടെയും സംഭാവന പട്ടിക ശൂന്യമാണ്. എന്നാൽ, ഓഡിറ്റ് അക്കൗണ്ടിൽ വലിയ തുക കാണുകയും ചെയ്യും. 20,000 രൂപയ്ക്ക് താഴെയുള്ള സംഭാവനകളായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് കമ്മിഷൻ കണ്ടെത്തിയിരുന്നു.

 

English Summary: ECI seeks restrictions on cash donations to political parties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com