ചരക്കുനയമായി; സെമികണ്ടക്ടർ വ്യവസായത്തിന് ആനുകൂല്യം

chip-manufacturing-project
SHARE

ന്യൂഡൽഹി ∙ ചരക്കുനീക്കം സുഗമമാക്കുന്നതിന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശീയ ചരക്കുനയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. പിഎം ഗതിശക്തി മാസ്റ്റർപ്ലാനിനോട് ചേർന്നു പോകുന്ന വിധത്തിലാണ് ചരക്കുനയം തയാറാക്കിയിരിക്കുന്നത്. 

ചരക്കുനീക്കത്തിന്റെ ചെലവ് കുറച്ച് രാജ്യാന്തര ചരക്കുനീക്ക സൂചികയിൽ മുൻപിലെത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. നിലവിൽ ഇന്ത്യൻ ജിഡിപിയുടെ 14 – 15% ആണ് രാജ്യത്തെ ചരക്കു നീക്കച്ചെലവ്. ഇത് 5 വർഷത്തിനുള്ളിൽ 8 ശതമാനമായി കുറയ്ക്കാൻ ലക്ഷ്യമിടുന്നു. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള യുണിഫൈഡ് ലോജിസ്റ്റിക്സ് ഇന്റർഫേസ് പ്ലാറ്റ്ഫോം (യുഎൽഐപി) നിലവിൽ വരും. 

സെമികണ്ടക്ടർ ഫാബുകൾക്കും കോമ്പൗണ്ട് സെമി കണ്ടക്ടറുകൾ, പാക്കേജിങ്, സെമികണ്ടക്ടറുകൾക്കായുള്ള മറ്റു സൗകര്യങ്ങൾ എന്നിവയ്ക്കും 50% ആനുകൂല്യം നൽകാനും തീരുമാനിച്ചു. നിലവിൽ വിവിധ വിഭാഗങ്ങൾക്ക് 30 – 40 % ആയിരുന്ന ആനുകൂല്യങ്ങൾ ഏകീകരിച്ച് 50% ആക്കി. 

ഉയർന്ന കാര്യക്ഷമതയുള്ള സൗരോർജ പിവി മൊഡ്യൂളുകളിൽ ജിഗാ വാട്ട് (ജിഡബ്ല്യു) അളവിലുള്ള ഉൽപാദന ശേഷി കൈവരിക്കുന്നതിന് 19,500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നടപ്പാക്കാനും യോഗം അംഗീകാരം നൽകി. സൗരോർജ രംഗത്ത് ആവശ്യമായ ഉപകരണങ്ങളുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കാനും കൂടുതൽ നിക്ഷേപമുദ്ദേശിച്ചുമാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു.

English Summary: India to promote semiconductor production

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}