ADVERTISEMENT

ചെന്നൈ ∙ ദമ്പതികളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയാണു മക്കളെന്നും വിവാഹബന്ധം അവസാനിച്ചാലും മാതാപിതാക്കളും കുട്ടികളുമായുള്ള ബന്ധം തുടരുമെന്നും മദ്രാസ് ഹൈക്കോടതി വിലയിരുത്തി. രക്ഷിതാക്കൾ പുനർവിവാഹം ചെയ്താലും ഈ ബന്ധത്തിൽ മാറ്റമില്ല.

പ്രായപൂർത്തിയാകുന്നതു വരെയെങ്കിലും അമ്മയും അച്ഛനും കുട്ടിയുടെ ഇരു കൈകളിലും പിടിക്കാനുണ്ടാകണം. മാതാപിതാക്കളിൽ ഒരാളോടു കുട്ടിക്കുണ്ടാകുന്ന വിദ്വേഷം സ്വാഭാവികമായി ഉണ്ടാകുന്നതല്ല. അത് കുട്ടിക്കൊപ്പമുള്ളവർ പഠിപ്പിക്കുന്നതാണ്. കുട്ടിയുടെ സംരക്ഷണാവകാശമുള്ളവർ മറ്റേ രക്ഷിതാവിനെയും സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നില്ലെങ്കിൽ അതിനർഥം അവർ തമ്മിൽ ഗുരുതരമായ അകൽച്ചയുണ്ടെന്നാണ് – കോടതി നിരീക്ഷിച്ചു.

കുട്ടിയെ വിട്ടുകിട്ടാനായി അഭിഭാഷക ദമ്പതികൾ സമർപ്പിച്ച ഹർജിയിലാണു പരാമർശങ്ങൾ.

 

English Summary: Madras high court on divorced parents and children relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com