ADVERTISEMENT

ചണ്ഡിഗഡ് ∙ പഞ്ചാബ് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിനായി പ്രത്യേക സമ്മേളനം വിളിക്കണമെന്ന ഭരണകക്ഷിയായ ആംആദ്മി പാർട്ടിയുടെ ആവശ്യം ഗവർണർ ബൻവാരിലാൽ പുരോഹിത് തള്ളി. 

നേരത്തെ വ്യാഴാഴ്ച ഇതിനായി സഭ ചേരാൻ അനുമതി നൽകിയ ഗവർണർ ഒടുവിൽ പിൻമാറുകയായിരുന്നു. സഭാച്ചട്ടങ്ങൾ അനുവദിക്കുന്നതല്ല പ്രത്യേക സമ്മേളനമെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും കോൺഗ്രസും രാജ്ഭവനെ സമീപിച്ചതോടെയാണ് ഗവർണർ മലക്കംമറിഞ്ഞത്. 

വിശ്വാസവോട്ട് തേടിയുള്ള  പ്രമേയം പാസാക്കാനായി മാത്രം പ്രത്യേക സഭാസമ്മേളനം വിളിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് രാജ്ഭവൻ  വ്യക്തമാക്കി. 

ആപ്പിന്റെ 10 എംഎൽഎമാരെ പണം നൽകി വശത്താക്കാൻ ബിജെപി നേതൃത്വം ശ്രമിച്ചെന്നും സഭയിൽ വിശ്വാസവോട്ട് തേടി തങ്ങളുടെ സർക്കാരിന്റെ ഭൂരിപക്ഷം ബോധ്യപ്പെടുത്തണമെന്നുമാണ് ആംആദ്മിയുടെ വാദം.

 

English Summary: Punjab Governor cancels special session of Vidhan Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com