ADVERTISEMENT

മുംബൈ ∙ ദിവസവും രാത്രി 7നു ക്ഷേത്രത്തിൽ നിന്നു സൈറൺ മുഴങ്ങുന്നയുടൻ നാട്ടുകാർ മൊബൈൽ ഫോണുകളും ടിവിയും ഓഫ് ചെയ്യും. എന്നിട്ട് വീട്ടിലും ചുറ്റുവട്ടത്തും മൈതാനത്തുമിരുന്ന് പരസ്പരം സംസാരിക്കും, പുസ്തകങ്ങൾ വായിക്കും, ചിലർ പഠിക്കും. 8.30ന് അടുത്ത സൈറൺ മുഴങ്ങുമ്പോഴേ പിന്നെ ഫോൺ ഉൾപ്പെടെ ഓൺ ആക്കൂ. വേറിട്ട പരിപാടിക്കു തുടക്കമിട്ടത് മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ മോഹിത്യാഞ്ചെ വഡ്ഗാവ് ഗ്രാമമാണ്. 

കോവിഡ് ലോക്ഡൗണിനെ തുടർന്ന് ഓൺലൈൻ ക്ലാസുകളാണ് ഗ്രാമത്തിലെ കുട്ടികളുടെ ഉൾപ്പെടെ കൈകളിൽ  മൊബൈൽ ഫോണുകൾ എത്തിച്ചത്. എന്നാൽ, നേരിട്ടു ക്ലാസുകൾ ആരംഭിച്ച ശേഷവും കുട്ടികൾ മണിക്കൂറുകളോളം മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു പതിവായി. 

English Summary: Digital detox: A Maharashtra village switches off TVs, mobiles every evening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com