ADVERTISEMENT

ചണ്ഡിഗഡ് ∙ പഞ്ചാബിൽ ഗവർണറും ആംആദ്മി സർക്കാരും തമ്മിലുള്ള പോര് മുറുകുന്നു. ചൊവ്വാഴ്ച നടക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ കാര്യക്രമം ആവശ്യപ്പെട്ട ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി ഭഗവന്ത് മാനെ ചുമതലകൾ ഓർമിപ്പിക്കാൻ മുതിർന്നതാണു പുതിയ വഴക്കിനു കാരണമായത്. മുഖ്യമന്ത്രിയുടെ നിയമോപദേശകർ പോരെന്ന് ഗവർണർ പരിഹസിച്ചു. 

സഭാ കാര്യങ്ങളുടെ പട്ടിക ഗവർണർക്ക് നൽകാൻ വ്യവസ്ഥയില്ലെന്നാണ് ആം ആദ്മി നിലപാട്. ബിജെപിയുടെ ഇംഗിതത്തിനനുസരിച്ച് ഗവർണർ പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച എഎപി, ലക്ഷ്മണ രേഖ കടക്കരുതെന്ന് അദ്ദേഹത്തെ ഓർമിപ്പിക്കുകയും ചെയ്തു.

സഭയിൽ വിശ്വാസവോട്ട് തേടാൻ 22ന് പ്രത്യേക സമ്മേളനം വിളിക്കണമെന്ന സർക്കാരിന്റെ ആവശ്യം ഗവർണർ നിരസിച്ചതോടെയാണ് ഉരസൽ ശക്തമായത്. തുടർന്ന്, സഭാ സമ്മേളനത്തിന് ഗവർണറുടെ സമ്മതം ഔപചാരികമാണെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ മറുപടി നൽകി. 

ഭരണഘടനയുടെ 167,168 അനുഛേദങ്ങൾ വായിച്ചു മനസ്സിലാക്കാൻ ഗവർണർ മുഖ്യമന്ത്രിയെ ഓർമിപ്പിച്ചു. അനുഛേദം 167 ഗവർണറോടുള്ള മുഖ്യമന്ത്രിയുടെ കടമകൾ നിർവചിക്കുന്നതും 168 നിയമസഭയുടെ ഘടന വ്യക്തമാക്കുന്നതുമാണ്.

English Summary: Dispute between Punjab CM and Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com