ADVERTISEMENT

ന്യൂഡൽഹി ∙ മദ്യം ഉൾപ്പെടെ ലഹരിപാനീയങ്ങളുടെ ഉൽപാദനവും വിപണനവും ഉപയോഗവും ഡൽഹിയിൽ നിരോധിക്കുകയോ നിയന്ത്രിക്കുകയോ വേണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ തീരുമാനമെടുക്കേണ്ടതു തങ്ങളല്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനികുമാർ ഉപാധ്യായ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 

‘ചെറിയ തോതിൽ മദ്യപിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നു ചിലർ പറയുന്നു. ഏതായാലും ഇക്കാര്യത്തിൽ വേണ്ടത് നയപരമായ തീരുമാനമാണ്’– ചീഫ് ജസ്റ്റിസ് യു.യു.ലളിത് പറഞ്ഞു.

നയപരമായ തീരുമാനമാണ് വേണ്ടതെന്നു പറഞ്ഞപ്പോൾ, സിഗരറ്റിലേതു പോലെ മദ്യക്കുപ്പികളിൽ മുന്നറിയിപ്പു വാചകമെങ്കിലും എഴുതണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. ആളുകളെ ഇതു സഹായിക്കുമെന്നും അശ്വിനികുമാർ വാദിച്ചു. ഹർജി തള്ളുമെന്ന ഘട്ടത്തിൽ പിൻവലിച്ചു.

English Summary: Supreme Court’s no to petition seeking warning on liquor bottles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com