ചലച്ചിത്ര പുരസ്കാര വിതരണത്തിന് 3 വർഷത്തിനുശേഷം രാഷ്ട്രപതി

draupadi-murmu
ദ്രൗപദി മുർമു
SHARE

ന്യൂഡൽഹി ∙ 3 വർഷത്തെ ഇടവേളയ്ക്കു ശേഷം ദേശീയ സിനിമാ പുരസ്കാരച്ചടങ്ങിൽ ഇത്തവണ രാഷ്ട്രപതി മുഖ്യാതിഥിയാകും. 2020 ലെ പുരസ്കാരങ്ങൾ 30നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. മികച്ച സംവിധായകൻ ഉൾപ്പെടെ 8 പുരസ്കാരങ്ങളാണു മലയാളത്തിനുള്ളത്. 

2018 മേയിൽ നടന്ന ചടങ്ങിൽ 11 പേർക്കു മാത്രമാണ് അന്നത്തെ രാഷ്ട്രപതി റാം നാഥ് കോവിന്ദ് പുരസ്കാരം സമ്മാനിച്ചത്. ഇതു വിവാദമാകുകയും ഫഹദ് ഫാസിൽ, പാർവതി തുടങ്ങി 68 പേർ ചടങ്ങിൽ നിന്നു വിട്ടുനിൽക്കുകയും ചെയ്തിരുന്നു. തുടർന്ന് 2019 മുതൽ ഉപരാഷ്ട്രപതിയാണു പുരസ്കാരങ്ങൾ വിതരണം ചെയ്തിരുന്നത്. എന്നാൽ, ഇത്തവണ രാഷ്ട്രപതിയാകും അവാർഡ് സമ്മാനിക്കുകയെന്നു കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അറിയിച്ചു.

English Summary: President of India Draupadi Murmu to give away national film awards

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}