അമിത് ഷായുടെ ചടങ്ങിൽ സുരക്ഷാ വീഴ്ച: മോദിയുടെ ചടങ്ങിലും പ്രതി നുഴഞ്ഞു കയറി

Amit Shah, Narendra Modi
അമിത് ഷാ, നരേന്ദ്ര മോദി
SHARE

മുംബൈ ∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുംൈബ സന്ദർശനത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയ യുവാവ് നേരത്തേ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിലും നുഴഞ്ഞുകയറിയതായി വെളിപ്പെടുത്തൽ. മഹാരാഷ്ട്ര ധുളെ സ്വദേശിയും ആന്ധ്രപ്രദേശിലെ എംപിയുടെ ജീവനക്കാരനുമായ ഹേമന്ദ് പവാറാണ് (32) ഈ മാസം ആറിന് അറസ്റ്റിലായത്. നരേന്ദ്ര മോദി പങ്കെടുത്ത, ഗോവ മന്ത്രിസഭ അധികാരമേറ്റ ചടങ്ങിനിടെയാണ് ഹേമന്ദ് സുരക്ഷാ ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചെത്തിയത്. എന്നാൽ, പ്രധാനമന്ത്രിയുടെ സുരക്ഷാസംഘത്തിന്റെ അടുത്ത് എത്തിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. 

അമിത് ഷായുടെ സന്ദർശനത്തിനിടെ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും വസതികൾക്കു മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ വേഷം ധരിച്ചു നിൽക്കുന്നതു കണ്ടു സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥരാണ് ഹേമന്ദിനെ ചോദ്യം ചെയ്തത്. കേന്ദ്ര ഏജൻസിയിൽ നിന്നുള്ള ഉദ്യോഗസ്ഥാനാണെന്ന് മറുപടി പറഞ്ഞെങ്കിലും ചോദ്യം ചെയ്യലിൽ കള്ളി വെളിച്ചത്തായി. 

English Summary: Security lapse in Narendra Modi and Amit Shah programs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}