ചണ്ഡിഗഡ് വിമാനത്താവളം ഭഗത്‌ സിങ്ങിന്റെ പേരിൽ

SHARE

ചണ്ഡിഗഡ്∙ ഇവിടെയുള്ള രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് ‘ഷഹീദ് ഭഗത്‌ സിങ് ഇന്റർനാഷനൽ എയർപോർട്ട്’ എന്നു പുതുക്കി. വിമാനത്താവളത്തിന്റെ പേരു പുതുക്കാൻ തീരുമാനിച്ചതു കഴിഞ്ഞദിവസം മൻ കി ബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. 

ഭഗത്‌ സിങ്ങിന്റെ 115 ാം ജന്മവാർഷികദിനമായ ഇന്നലെ വിമാനത്താവളത്തിൽ നടന്ന പേരുമാറ്റൽ ചടങ്ങിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ മുഖ്യാതിഥിയായി. പഞ്ചാബിലെയും ഹരിയാനയിലെയും ഗവർണർമാർ, പഞ്ചാബ് മുഖ്യമന്ത്രി, ഹരിയാന ഉപമുഖ്യമന്ത്രി, ഹരിയാന ആഭ്യന്തരമന്ത്രി തുടങ്ങിയവർ സംബന്ധിച്ചു. 

English Summary: Chandigarh international airport renamed after Bhagat Singh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}