കേന്ദ്രത്തിന്റെ സൗജന്യ റേഷൻ 3 മാസം കൂടി

Mail This Article
×
ന്യൂഡൽഹി ∙ സൗജന്യ റേഷൻ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎം–ജികെഎവൈ) 3 മാസം കൂടി നീട്ടാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിസംബർ വരെയായി 80 കോടിയോളം പേർക്ക് 122 ലക്ഷം മെട്രിക് ടൺ ധാന്യം നൽകും. 44,762 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. കേരളത്തിൽ 41 ലക്ഷം കാർഡുകളിലായി 1.52 കോടി ഗുണഭോക്താക്കളുണ്ട്. കാർഡിന് മാസം 5 കിലോ അരി വീതമാണു ലഭിക്കുന്നത്.
പദ്ധതി നീട്ടണമെന്നു കേരളം, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങി പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിരുന്നു. ധനമന്ത്രാലയത്തിന്റെ എതിർപ്പ് മറികടന്നാണു തീരുമാനം. ഈ വർഷം അവസാനം നടക്കുന്ന ഗുജറാത്ത്, ഹിമാചൽപ്രദേശ് തിരഞ്ഞെടുപ്പുകൾ കൂടി സർക്കാർ കണക്കിലെടുത്തെന്നും വിലയിരുത്തലുണ്ട്.
English Summary: Government of india free ration for 3 more months
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.