ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ 15 സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ടിനു വേരോട്ടമുണ്ടെന്നാണു ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റിപ്പോർട്ട്. ആന്ധ്രപ്രദേശ്, അസം, ബിഹാർ, ബംഗാൾ, ഡൽഹി, ഗോവ, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുർ, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം. പോപ്പുലർ ഫ്രണ്ടിനെ ജാർഖണ്ഡ് സർക്കാർ 2019 ഫെബ്രുവരി 12നു നിരോധിച്ചിരുന്നു. 

കേരളത്തിലെ നാഷനൽ ഡവലപ്മെന്റ് ഫ്രണ്ട് (എൻഡിഎഫ്), കർണാടക ഫോറം ഫോർ ഡിഗ്നിറ്റി (കെഎഫ്ഡി), തമിഴ്നാട്ടിലെ മനിത നീതി പസറായി (എംഎൻപി) എന്നീ സംഘടനകൾ ലയിച്ച് 2009 ഫെബ്രുവരിയിൽ കോഴിക്കോട്ട് യോഗം ചേർന്നാണ് പോപ്പുലർ ഫ്രണ്ടിനു രൂപം നൽകിയത്. 2010 ജൂലൈയിൽ തൊടുപുഴയിൽ കോളജ് അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസും 2013 ഏപ്രിലിൽ നാറാത്ത് സായുധ പരിശീലന ക്യാംപ് കേസും വന്നതോടെ പോപ്പുലർ ഫ്രണ്ടിനെതിരായ നടപടികൾ കേരള പൊലീസ് കർക്കശമാക്കി. ഇതേത്തുടർന്നു സംഘടനയുടെ പരിശീലനം മറ്റു സംസ്ഥാനങ്ങളിലേക്കു കേന്ദ്രീകരിച്ചുവെന്നും ബിഹാറിലെ പുർണിയയിൽ വിപുലമായ പരിശീലന സംവിധാനങ്ങൾ സജ്ജമാക്കിയിരുന്നതായി ഈയിടെ നടത്തിയ റെയ്ഡിൽ കണ്ടെത്തിയെന്നും എൻഐഎ അറിയിച്ചു. 

English Summary: Popular Front of India roots in 15 states: NIA report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com