യുട്യൂബിലൂടെ സുപ്രീം കോടതിയിൽ ‘എത്തിയത്’ 8 ലക്ഷം പേർ

HIGHLIGHTS
  • ലൈവ് സ്ട്രീമിങ്ങിന് ആദ്യദിനം വൻ സ്വീകാര്യത
supreme-court-of-india
SHARE

ന്യൂഡൽഹി ∙ സുപ്രീം കോടതി നടപടികൾ പൊതുജനങ്ങൾക്കു കാണാൻ ലൈവ് സ്ട്രീമിങ് സൗകര്യമൊരുക്കിയ ചരിത്ര തീരുമാനത്തിനു വൻ സ്വീകാര്യത. ആദ്യദിനമായ ഇന്നലെ രാത്രി 8 വരെ യുട്യൂബിലൂടെ 8 ലക്ഷത്തിലേറെപ്പേരാണ് കോടതി നടപടികൾ കണ്ടത്. ഭരണഘടന ബെഞ്ചിലെ വാദങ്ങളാണ് കേന്ദ്ര സർക്കാരിന്റെ ‘എൻഐസി വെബ്കാസ്റ്റ്’ എന്ന യുട്യൂബ് ചാനലിലൂടെ തത്സമയം കാണിച്ചത്.

മുന്നാക്കസംവരണം, ശിവസേനയിലെ അധികാരത്തർക്കം, അഖിലേന്ത്യാ ബാർ എക്സാമിനേഷന്റെ സാധുത എന്നിവ സംബന്ധിച്ച കേസുകളാണ് 3 ഭരണഘടനാ ബെഞ്ചുകൾ പരിഗണിച്ചത്. ശിവസേനാ കേസാണ് കൂടുതൽ പേർ കണ്ടത്– 4.1 ലക്ഷം. വിഡിയോ പിന്നീടു കണ്ടവരുടെ എണ്ണം കൂടി ചേർക്കുമ്പോഴുള്ള കണക്കാണിത്. ‌

മുൻപ്, അതതു കേസുമായി ബന്ധപ്പെട്ട അഭിഭാഷകർക്കും കക്ഷികൾക്കും മാധ്യമപ്രവർത്തകർക്കും മാത്രമാണ് വിഡിയോ ലിങ്ക് വഴി കോടതി നടപടികൾ കാണാനായിരുന്നത്. സുപ്രീം കോടതിയിലെ മറ്റു ബെഞ്ചുകളിലെ വാദവും വൈകാതെ പൊതുജനങ്ങൾക്കു കാണാനാകും.

English Summary: Supreme Court live streaming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA