ഗർഭഛിദ്രത്തിന് എല്ലാ സ്ത്രീകൾക്കും അവകാശം: സുപ്രീം കോടതി

HIGHLIGHTS
  • വിവാഹിതർ, അവിവാഹിതർ എന്ന വേർതിരിവ് പാടില്ല
  • വിവാഹത്തിലെ ബലമായ ലൈംഗികതയും പീഡനം
pregnant
ഫയൽചിത്രം
SHARE

ന്യൂഡൽഹി ∙ സുരക്ഷിതവും നിയമപരവുമായ ഗർഭഛിദ്രത്തിന് എല്ലാ സ്ത്രീകൾക്കും അർഹതയുണ്ടെന്നും ഇതിൽ വിവാഹിത, അവിവാഹിത എന്ന വേർതിരിവുണ്ടാക്കുന്നതു ഭരണഘടനാവിരുദ്ധമാണെന്നും സുപ്രീം കോടതി ഉത്തരവിട്ടു. വിവാഹബന്ധത്തിലെ ബലമായ ലൈംഗിക വേഴ്ചയെ, ഗർഭഛിദ്ര കേസുകളിൽ ലൈംഗിക പീഡനമായി കണക്കാക്കാമെന്നും ജഡ്ജിമാരായ ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ, ജെ.ബി. പർദിവാല എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഭർത്താവിന്റെ ബലമായ ലൈംഗികവേഴ്ച ക്രിമിനൽ കുറ്റമാക്കണമെന്ന ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, രാജ്യാന്തര സുരക്ഷിത ഗർഭഛിദ്ര ദിനാചരണം നടക്കുന്നതിനിടെയാണു സുപ്രധാനവിധി. 

നിയമപരമായി ഗർഭഛിദ്രത്തിനു സ്ത്രീ സമീപിച്ചാൽ കുടുംബത്തിന്റെ അനുമതി കൂടി വേണമെന്ന വ്യവസ്ഥ പാടില്ലെന്നും കോടതി വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത ആളോ മാനസിക വെല്ലുവിളികൾ നേരിടുന്ന ആളോ അല്ലെങ്കിൽ സ്ത്രീയുടെ മാത്രം അനുമതി മതിയാകും. 

പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെങ്കിലും ഗർഭഛിദ്രത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള അവിവാഹിത നൽകിയ കേസിന്റെ അന്തിമവിധിയിലാണു സുപ്രീം കോടതി മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്‌നൻസി (എംടിപി) നിയമം വ്യാഖ്യാനിച്ചുകൊണ്ടുള്ള ഉത്തരവു നൽകിയത്. 

English Summary: All Women Entitled To Safe & Legal Abortion, Distinction Between Married & Unmarried Women Unconstitutional: Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA