സംയുക്ത സേനാ മേധാവിയായി അനിൽ ചൗഹാൻ ചുമതലയേറ്റു

PTI09_30_2022_000310B
ജനറൽ അനിൽ ചൗഹാൻ സംയുക്ത സേനാ മേധാവിയായി ചുമതലയേറ്റപ്പോൾ.
SHARE

ന്യൂഡൽഹി ∙ സംയുക്ത സേനാ മേധാവിയായി (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ ചുമതലയേറ്റു. പോരാട്ടത്തിൽ ജീവൻ വെടിഞ്ഞ സൈനികർക്ക് ദേശീയ യുദ്ധസ്മാരകത്തിൽ ആദരം അർപ്പിച്ചശേഷമാണ് ജന. ചൗഹാൻ സ്ഥാനമേറ്റത്. ജനറൽ ചൗഹാൻ പൂർവ കമാൻഡ് മേധാവിയായിരിക്കെ മേയ് 31ന് സർവീസിൽ നിന്നു വിരമിച്ചിരുന്നു. വിരമിച്ചശേഷം ദേശീയ സുരക്ഷാ സമിതി സെക്രട്ടേറിയറ്റിൽ ഉപദേശകനായിരുന്നു. ചുമതലയേറ്റ ശേഷം ജനറൽ ചൗഹാൻ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദർശിച്ചു.

English Summary: Gen Anil Chauhan assumes charge as Chief of Defence Staff

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA