ADVERTISEMENT

 മനോരമ ലേഖകൻ ബെംഗളൂരു∙ കർണാടകയിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമം നിലവിൽ വന്നു. ഇക്കൊല്ലം മേയ് 17 മുതൽ പ്രാബല്യത്തോടെ ബിജെപി സർക്കാർ ഔദ്യോഗിക വിജ്ഞാപനം ഇറക്കി. ഗവർണർ താവർചന്ദ് ഗെലോട്ട് ഒപ്പിട്ടതിനെ തുടർന്നാണു നടപടി. കഴിഞ്ഞവർഷം ഡിസംബറിൽ ബിൽ നിയമസഭ പാസാക്കിയെങ്കിലും നിയമനിർമാണ കൗൺസിലിന്റെ അംഗീകാരം നേടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഓർഡിനൻസ് ഇറക്കിയിരുന്നു. തിരഞ്ഞെടുപ്പിനു പിന്നാലെ കൗൺസിലിൽ ബിജെപി ഭൂരിപക്ഷം നേടിയപ്പോൾ ബിൽ അവിടെ പാസാക്കിയ ശേഷം കഴിഞ്ഞയാഴ്ച നിയമസഭയിൽ വീണ്ടും പാസാക്കിയതിനു ശേഷമാണു ഗവർണർക്ക് അയച്ചത്. നിർബന്ധിച്ചു മതംമാറ്റിക്കുന്നവർക്ക് 3–10 വർഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്.

 

English Summary: Anti conversion law Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com