ഗാന്ധി സ്മരണകളിൽ, ആദരമർപ്പിച്ച് രാജ്യം

PTI10_02_2022_000110A
മഹാത്മാഗാന്ധിയുടെ 153–ാം ജന്മവാർഷികത്തിൽ പാർലമെന്റിൽ നടന്ന അനുസ്മരണച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവർ. ചിത്രം: പിടിഐ
SHARE

ന്യൂഡൽഹി ∙ മഹാത്മാഗാന്ധിയുടെ 153–ാം ജന്മദിനത്തിൽ രാജ്ഘട്ടിലെ സ്മാരകത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ള പ്രമുഖർ പ്രണാമമർപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിൽ ഗാന്ധിജിയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ എല്ലാവരും ഒരുമിച്ചു പരിശ്രമിക്കണമെന്നു മുർമു പറഞ്ഞു. ലോകം കൂടുതൽ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ ഗാന്ധിജിയുടെ ജീവിതമാണു മാതൃകയെന്നും രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.

ഗാന്ധിജിയുടെ ആശയങ്ങൾക്ക് അനുസരിച്ചു നമ്മൾ ജീവിക്കേണ്ടതുണ്ടെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖാദി, കൈത്തറി ഉൽപന്നങ്ങൾ വാങ്ങി ഗാന്ധിജിക്ക് ആദരമ‍ർപ്പിക്കാനും ട്വിറ്ററിൽ കുറിച്ചു.

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർല, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ തുടങ്ങിയവരും രാഷ്ട്രപിതാവിനു പ്രണാമം അർപ്പിച്ചു. ഗാന്ധി സ്മൃതിയിൽ നടന്ന പരിപാടിയിലും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും പങ്കെടുത്തു. മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മവാർഷികമായ ഇന്നലെ വിജയ് ഘട്ടിലെ സ്മാരകത്തിലും രാഷ്ട്രപതി ഉൾപ്പെടെയുള്ള പ്രമുഖർ പ്രണാമമർപ്പിച്ചു.

English Summary: Gandhi Jayanti

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}