ആകാശം കാക്കാൻ ഇനി ‘പ്രചണ്ഡ്’; തദ്ദേശനിർമിത സൈനിക ഹെലികോപ്റ്റർ വ്യോമസേനയ്ക്കു കൈമാറി

Rajnath Singh in Light Combat Helicopter Prachand Photo: @ANI/Twitter
വ്യോമസേനയുടെ ഭാഗമായ ‘പ്രചണ്ഡ്’ ഹെലികോപ്റ്ററിൽ പറക്കാൻ കയറുന്ന രാജ്‌നാഥ് സിങ്. Photo: @ANI/Twitter
SHARE

ന്യൂഡൽഹി ∙ തദ്ദേശനിർമിത ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററായ (എൽസിഎച്ച്) ‘പ്രചണ്ഡ്’ വ്യോമസേനയ്ക്കു കൈമാറി. ജോധ്പുരിൽ നടന്ന ചടങ്ങിൽ 10 കോപ്റ്ററുകൾ സേനയുടെ ഭാഗമായി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കോ പൈലറ്റിന്റെ സീറ്റിലിരുന്ന് കോപ്റ്ററിൽ പറന്നു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) ആണ് കോപ്റ്ററുകൾ നിർമിച്ചത്.

prachand-6
പ്രചണ്ഡ്

മറ്റ് സവിശേഷതകൾ

∙ ഉയർന്ന മേഖലകളിൽ കൂടുതൽ സമയം പറക്കാം. കടൽനിരപ്പിൽ നിന്ന് 5000 മീറ്റർ ഉയരത്തിൽ ലാൻഡ് ചെയ്യാനും അവിടെനിന്നു ഭാരം വഹിച്ചു പറന്നുയരാനുമാകും. സിയാച്ചിൻ, ചൈനയുമായി സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്ക് എന്നിവിടങ്ങളിൽ ഉപയോഗിക്കാം.

∙ ആയുധങ്ങൾ കൈകാര്യം ചെയ്യുക കോ പൈലറ്റ്.

Light Combat Helicopters LCH1 Photo: @rajnathsingh / Twitter
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്) എന്ന ‘പ്രചണ്ഡ്’. Photo: @rajnathsingh / Twitter

∙ ഭീകരവിരുദ്ധ നീക്കം, തിരച്ചിൽ എന്നിവയ്ക്കും ഉപയോഗിക്കാം.

∙ ശത്രുവിന്റെ ആക്രമണങ്ങൾ ചെറുക്കാനുള്ള പ്രതിരോധ കവചം. രാത്രിയിലും പ്രതികൂല കാലാവസ്ഥയിലും ദൗത്യങ്ങൾക്കു നിയോഗിക്കാം.

പ്രചണ്ഡ്

∙ ഇരട്ട എൻജിൻ കോപ്റ്റർ. ‘ശക്തി’ എന്ന എൻജിൻ എച്ച്എഎലും ഫ്രഞ്ച് എൻജിൻ നിർമാതാക്കളായ സഫ്രനും ചേർന്നാണ് വികസിപ്പിച്ചത്.

Light Combat Helicopters LCH1 Photo: @rajnathsingh / Twitter
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്) എന്ന ‘പ്രചണ്ഡ്’. Photo: @rajnathsingh / Twitter

പ്രചണ്ഡ് - ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്)

∙ ആക്രമണക്കരുത്തുള്ള സായുധ കോപ്റ്റർ

∙  ശത്രുറഡാറിൽപ്പെടാതെ പറക്കാനുള്ള ‘സ്റ്റെൽത്ത്’ സംവിധാനം.

∙  ഇരട്ട സീറ്റർ.

ആയുധങ്ങൾ

∙  ഹെലിന ടാങ്ക് വേധ മിസൈൽ

∙  മിസൈലുകളും വിമാനങ്ങളും തകർക്കുന്ന എംബിഡിഎ മിസൈൽ

∙  റോക്കറ്റുകൾ, 

∙  യന്ത്രത്തോക്കുകൾ 

prachand-7
പ്രചണ്ഡ് - ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്)

English Summary: "Prachand", India-Made Light Combat Helicopters Inducted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}