ADVERTISEMENT

ന്യൂഡൽഹി ∙ പോപ്പുലർ ഫ്രണ്ടിനെതിരെ ഡൽഹി പൊലീസ് യുഎപിഎ ചുമത്തി കേസ് റജിസ്റ്റർ ചെയ്തു. പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും ഷഹീൻ ബാഗ്, അബ്ദുൽ ഫസൽ എൻക്ലേവ്, ജാമിയ നഗർ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നിയമവിരുദ്ധ പ്രവർത്തനം നടത്തിയിരുന്നുവെന്ന് എഫ്ഐആറിൽ ആരോപിക്കുന്നു.

പൊതുഇടത്തിലെ സമാധാനവും ഒരുമയും ഇല്ലാതാക്കാനും രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഭംഗം വരുത്താനും ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. ക്രിമിനൽ ഗൂഢാലോചന (ഐപിസി 120ബി), രണ്ടു വിഭാഗങ്ങൾക്കിടയിൽ സ്പർധ വർധിപ്പിക്കുക (153എ) എന്നീ വകുപ്പുകളും യുഎപിഎ വകുപ്പുകളും ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്.

English Summary: Delhi police charges UAPA against Popular Front of India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com