ADVERTISEMENT

ശ്രീനഗർ ∙ ജമ്മു കശ്മീർ ജയിൽ വിഭാഗം ഡിജിപി ഹേമന്ദ് കുമാർ ലോഹിയ(57)യെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ ഉദയ്‌വാലായിലെ വീട്ടിൽ കണ്ടെത്തി. ഒപ്പം നിന്നിരുന്ന സഹായിയെ കാണാതായിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു. കേന്ദ്ര ഡപ്യൂട്ടേഷനിൽനിന്നു ഫെബ്രുവരിയിൽ മടങ്ങിയെത്തിയ ഹേമന്ദ് ലോഹിയ ഓഗസ്റ്റിലാണു ജയിൽ ഡിജിപി ആയത്. 1992 ബാച്ച് ഐപിഎസ് ഓഫിസറാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കശ്മീർ സന്ദർശനവേളയിലാണ് പൊലീസിനെ ഞെട്ടിച്ച കൊലപാതകം. 

English Summary: Jammu Kashmir dgp (prisons) found murdered under suspicious circumstances

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com