വരുന്നത് രാഷ്ട്രീയ കുടുംബത്തിൽനിന്ന്; പാരമ്പര്യം തകർക്കാൻ മോദിക്കാവില്ല: പങ്കജ മുണ്ടെ

pankaja-munde-5
പങ്കജ മുണ്ടെ
SHARE

ന്യൂഡൽഹി ∙ രാഷ്ട്രീയകുടുംബങ്ങളിൽ ജനിച്ചവർക്ക് ജനമനസ്സുകളിൽ സ്ഥാനമുണ്ടെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പോലും അതു തകർക്കാനാവില്ലെന്ന ബിജെപി ദേശീയ സെക്രട്ടറിയുമായ പങ്കജ മുണ്ടെയുടെ പ്രസംഗവും വിവാദമാകുന്നു. മുൻ ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ.

‘മോദിജി കുടുംബാധിപത്യ രാഷ്ട്രീയം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഞാൻ ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നാണ് വരുന്നത്. പക്ഷേ, ഞാൻ നിങ്ങളുടെ മനസ്സിലും ഹൃദയത്തിലുമുണ്ടെങ്കിൽ എന്റെ രാഷ്ട്രീയ ജീവിതം തകർക്കാൻ മോദിജിക്കു പോലും കഴിയില്ല’– പങ്കജ പറഞ്ഞു. പങ്കജയുടെ സഹോദരി പ്രീതം ബിജെപിയുടെ ലോക്സഭാംഗമാണ്.

English Summary: May be a dynast, but if people with me, even Narendra Modi can't finish me: Pankaja Munde

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA