ADVERTISEMENT

ന്യൂഡൽഹി ∙ ആശ്രിതനിയമനം അവകാശമല്ലെന്നും ഒരാളുടെ വേർപാടുണ്ടാക്കുന്ന പ്രതിസന്ധിയിൽ നിന്നു കുടുംബത്തെ കരകയറ്റുന്നതിനുള്ള ആനുകൂല്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

മനുഷ്യത്വപരമായ പരിഗണന നൽകിക്കൊണ്ടുള്ളതാണ് ആശ്രിത നിയമനമെന്നും കോടതി വിലയിരുത്തി. എഫ്എസിടിയിൽ സേവനത്തിലിരിക്കെ, 1995 ൽ മരിച്ചയാളുടെ മകൾക്ക് ആശ്രിതനിയമനത്തിനുള്ള അപേക്ഷ പരിഗണിക്കണമെന്ന കേരള ഹൈക്കോടതിയുടെ വിധി റദ്ദാക്കിയുള്ള സുപ്രീം കോടതി വിധിയിലാണ് ഇക്കാര്യമുള്ളത്. 

24 വർഷത്തിനുശേഷം ആശ്രിതനിയമനം പരിഗണിക്കേണ്ടതില്ലെന്ന നിലപാടിനോടു സുപ്രീം കോടതി യോജിച്ചു. എഫ്എസിടിയിൽ ലോഡിങ് ഹെൽപ്പറായിരുന്ന ജീവനക്കാരൻ മരിക്കുമ്പോൾ ഭാര്യയ്ക്കു സംസ്ഥാന ആരോഗ്യവകുപ്പിൽ ജോലിയുണ്ടായിരുന്നു. 

പിന്നീട്, ആശ്രിതനിയമനത്തിനായി മകൾ നൽകിയ അപേക്ഷ 2018 ലും 2019 ലും എഫ്എസിടി നിരസിച്ചു. നിയമനം പരിഗണിക്കണമെന്ന ഹൈക്കോടതിയുടെ മാർച്ചിലെ ഉത്തരവിനെതിരെയാണ് എഫ്എസിടി സുപ്രീംകോടതിയിലെത്തിയത്.

English Summary: Compassionate appointment not a right says Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com