ADVERTISEMENT

അഹമ്മദാബാദ് ∙ പശുവിന്റെ മാംസം വിൽപന നടത്തുന്നുണ്ടോ എന്നു കണ്ടെത്താൻ ഗുജറാത്ത് സർക്കാർ റാപ്പിഡ് ഡിഎൻഎ പരിശോധന ന‌ടത്തും. 

ബീഫ് എന്ന പേരിൽ ഗോമാംസം വിൽക്കുന്നുണ്ടോ എന്നു കണ്ടെത്തുകയാണ് ലക്ഷ്യം. ഒരു മണിക്കൂറിനുള്ളിൽ ഫലമറിയുന്ന പരിശോധന ആദ്യ ഘട്ടത്തിൽ അഹമ്മദാബാദ്, ഗാന്ധിനഗർ എന്നിവിടങ്ങളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. 

നാഷനൽ ഫൊറൻസിക് സയൻസസ് ലബോറട്ടറിയിലെ സീനിയർ ഫാക്കൽറ്റി  നികുഞ്ച് ബ്രഹംഭട്ട് വികസിപ്പിച്ചെടുത്ത സംവിധാനമാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. നേരത്തെ സാംപിളുകൾ ശേഖരിച്ചാൽ പരിശോധന പൂർത്തിയാക്കാൻ ഒരു ദിവസത്തിലേറെ എടുത്തിരുന്നു. പാകം ചെയ്ത ഇറച്ചിയിൽ നിന്നു വരെ ഫലം ലഭിക്കും.

English Summary: DNA test in Gujarat to confirm whether beef and cow meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com