ADVERTISEMENT

ന്യൂഡൽഹി ∙ ആധാറിന്റെ അനുബന്ധ തിരിച്ചറിയൽ രേഖകൾ 10 വർഷത്തിലൊരിക്കൽ പുതുക്കാം. ഇതുപക്ഷേ, നിർബന്ധമല്ല. 2016 ലെ ആധാർ ചട്ടങ്ങളിൽ ഇന്നലെ കേന്ദ്രം വരുത്തിയ ഭേദഗതിയെക്കുറിച്ചാണ് കേന്ദ്ര ഐടി മന്ത്രാലയം വ്യക്തത വരുത്തിയത്. അപ്ഡേഷൻ നിർബന്ധമല്ലെങ്കിലും 10 വർഷത്തിലൊരിക്കൽ അനുബന്ധ രേഖകൾ അപ്ഡേറ്റ് ചെയ്യാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയാണ് ഭേദഗതിയുടെ ഉദ്ദേശ്യമെന്ന് കേന്ദ്രം വ്യക്തമാക്കി. ആധാർ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനാണിത്. ആധാർ വെബ്സൈറ്റ് വഴിയോ അക്ഷയ സെന്ററുകൾ ഉൾപ്പെടെയുള്ള ആധാർ കേന്ദ്രങ്ങൾ വഴിയോ രേഖ അപ്ഡേറ്റ് ചെയ്യാം. നിരക്ക്: 25 രൂപ.

ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യാൻ

∙myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ ആധാർ നമ്പറും മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപിയും നൽകി ലോഗിൻ ചെയ്യുക.

∙Document Update എന്ന ലിങ്ക് തുറന്ന് പേര്, ജനനത്തീയതി, വിലാസം എന്നിവ പരിശോധിക്കുക. അപ്‍ലോഡ് ചെയ്യുന്ന രേഖകളിലും ഇതു തന്നെയാണെങ്കിൽ മാത്രമേ അംഗീകരിക്കൂ.

∙പ്രൂഫ് ഓഫ് ഐഡന്റിറ്റി, പ്രൂഫ് ഓഫ് അഡ്രസ് എന്നിവയ്ക്കു താഴെ കൈവശമുള്ള രേഖ മെനുവിൽ നിന്നു തിരഞ്ഞെടുക്കുക. തുടർന്ന് View details & upload document ക്ലിക്ക് ചെയ്ത് രേഖകളുടെ സ്കാൻ ചെയ്ത പകർപ്പ് അപ്‍ലോഡ് ചെയ്യുക. 2 എംബി വരെയുള്ള ചിത്രമായോ പിഡിഎഫ് ആയോ രേഖ നൽകാം.

∙ഓൺലൈനായി 25 രൂപ അടച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാം. രേഖകൾ അംഗീകരിച്ചില്ലെങ്കിൽ വീണ്ടും അപ്ഡേറ്റ് ചെയ്യേണ്ടി വരും.

 

 

English Summary: Aadhaar can update in 10 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com