ADVERTISEMENT

ന്യൂഡൽഹി ∙ ജയിലിൽ നിന്നു മാറ്റി വീട്ടുതടങ്കൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് (70) സുപ്രീം കോടതിയിൽ നിന്ന് ആശ്വാസവിധി. തലോജ ജയിലിനു പകരം ഒരു മാസം വീട്ടുതടങ്കലിൽ കഴിയാനാണു അനുമതി നൽകിയത്. 48 മണിക്കൂറിനുള്ളിൽ വീട്ടിലേക്കു മാറ്റാനും നിർദേശിച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി നൽകിയത്. 

ഭീമ-കൊറേഗാവ് കലാപവുമായി ബന്ധപ്പെട്ട 2017 ലെ കേസിൽ 2018 ഓഗസ്റ്റ് 28ന് ഡൽഹിയിലെ വസതിയിൽ നിന്ന് അറസ്റ്റിലായ നവ്‌ലാഖ ജുഡീഷ്യൽ കസ്റ്റഡിയിലാണിപ്പോൾ. നവ്‌ലാഖയുടെ പ്രായത്തിന്റെ ബുദ്ധിമുട്ടുകളും നെഞ്ചിൽ അർബുദ ബാധ സംശയിക്കുന്ന മുഴയുടെ പ്രശ്നവും ഹർജിയിൽ പരാമർശിച്ചിരുന്നു. 

വൈദ്യപരിശോധന നടത്തണമെന്ന ആവശ്യം ജയിൽ അധികൃതർ അവഗണിക്കുകയാണെന്നും ആരോപിച്ചിരുന്നു. വീട്ടുതടങ്കലിൽ കഴിയുന്ന സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള ചെലവുകൾക്കായി 2.4 ലക്ഷം രൂപ കെട്ടിവയ്ക്കാൻ നവ്‌ലാഖയോടു കോടതി നിർദേശിച്ചു.

 

English Summary: Supreme Court allows activist Navlakha to be moved from jail to house arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com