ADVERTISEMENT

മുംബൈ ∙ ഗൾഫിൽ നിന്ന് 18 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 6 ആഡംബരവാച്ചുകൾ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവന്നതിന് ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാനെയും 5 സഹായികളെയും മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ തടഞ്ഞുവച്ചു. തുടർന്ന്, ഷാറുഖ് 6.88 ലക്ഷം രൂപ ഡ്യൂട്ടി അടച്ചു. 

കസ്റ്റംസ് കൗണ്ടറിലെ‍ സൗകര്യങ്ങൾ പുലർച്ചെ പരിമിതമായതിനാൽ ബോഡി ഗാർഡ് രവിശങ്കർ സിങ്ങിനെ പണം അടയ്ക്കാനായി നിർത്തിയ ശേഷം ഷാറുഖിനെയും സെക്രട്ടറി പൂജ ദദ്‌ലാനി ഉൾപ്പെടെയുള്ളവരെയും പോകാൻ അനുവദിക്കുകയായിരുന്നു. സിങ്ങിന്റെ ബാഗിലായിരുന്നു വാച്ചുകൾ. ഷാർജ പുസ്തകോത്സവത്തിൽ പങ്കെടുത്ത ശേഷം ദുബായിൽ നിന്ന് ഇന്നലെ പുലർച്ചെ 12.30നാണ് സ്വകാര്യവിമാനത്തിൽ മുംബൈയിലെത്തിയത്.

English Summary: Shah Rukh Khan Detained At Mumbai Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com