പ്രസംഗത്തിനിടെ മൊബൈൽ ഫോൺ; കലക്ടറെ കണക്കറ്റ് ശകാരിച്ച് മന്ത്രി

ramesh-meena-and-bhagwati-prasad-kalal
രമേഷ് മീണ, ഭഗവതി പ്രസാദ് കലാൽ
SHARE

ജയ്പുർ ∙ പൊതുപരിപാടിക്കിടെ മൊബൈൽ ഫോണിൽ സംസാരിച്ച ജില്ലാ കലക്ടറെ മന്ത്രി പരസ്യമായി ശാസിക്കുകയും യോഗത്തിൽ നിന്ന് ഇറക്കിവിടുകയും ചെയ്തതു വിവാദമായി. രാജസ്ഥാനിലെ തദ്ദേശ–ഗ്രാമവികസന മന്ത്രി രമേഷ് മീണയാണ് ബിക്കാനിർ കലക്ടർ ഭഗവതി പ്രസാദ് കലാലിനെതിരെ അധിക്ഷേപം ചൊരിഞ്ഞത്. ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ പറയുമ്പോൾ കലക്ടർ എന്താണ് അതിന് ചെവികൊടുക്കാത്തതെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. കലക്ടർ ഉടൻ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റെങ്കിലും മറ്റൊന്നും പറഞ്ഞില്ല. സംസ്ഥാനത്തെ ഉദ്യോഗസ്ഥ വൃന്ദത്തിന് ഇത്ര ധിക്കാരമോ എന്ന മന്ത്രിയുടെ ചോദ്യത്തിനു പിന്നാലെ കലക്ടർ യോഗംവിട്ടിറങ്ങി. 

മന്ത്രിയുടെ നടപടിക്കെതിരെ രാജസ്ഥാൻ ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷൻ ചീഫ് സെക്രട്ടറി ഉഷ ശർമയ്ക്ക് നിവേദനം നൽകി. സ്ത്രീകൾക്ക് ഗുണകരമായ പദ്ധതികളെക്കുറിച്ചു വിശദീകരിച്ചപ്പോൾ തുടർച്ചയായി കലക്ടർ ഫോണിലായതുകൊണ്ടാണ് ചൂടായതെന്ന് മന്ത്രി വിശദീകരിച്ചു. മന്ത്രിയുടെ വാക്കുകേൾക്കാത്ത കലക്ടർ പൊതുജനങ്ങൾക്ക് ചെവികൊടുക്കുമോയെന്നും ചോദിച്ചു.

English Summary: Minister shouts at collector for using mobile phone between speech

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA