ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട് ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരസ്യമായതിനെത്തുടർന്ന് നേതാക്കൾക്കെതിരെ അച്ചടക്കനടപടി തുടങ്ങി. ബിജെപി തമിഴ് വികസന വിഭാഗം നേതാവായിരുന്ന നടി ഗായത്രി രഘുറാമിനെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ന്യൂനപക്ഷ വിഭാഗം നേതാവ് തിരുച്ചി സൂര്യശിവയെ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നു വിലക്കിയിട്ടുമുണ്ട്. 

കാശിയിൽ നടക്കുന്ന തമിഴ് സംഗമത്തിനു ക്ഷണിക്കാതിരുന്നതിന്റെ പേരിൽ ഗായത്രി സംസ്ഥാന നേതൃത്വത്തെ വിമർശിച്ചതിനൊപ്പം മുതിർന്ന നേതാക്കൾ അപമാനിക്കപ്പെട്ടെന്ന് പരാതിപ്പെടുകയും ചെയ്തിരുന്നു. ബിജെപി വനിതാ നേതാവിനോട് അശ്ലീലച്ചുവയോടെ സംസാരിച്ചതിന്റെ പേരിലാണു സൂര്യശിവയ്ക്കെതിരെ നടപടി സ്വീകരിച്ചത്. കേന്ദ്ര നേതൃത്വത്തിന്റെ രേഖാമൂലമുള്ള സമ്മതമില്ലാതെ നേതാക്കൾ യൂട്യൂബ് ചാനലുകളുടെ അഭിമുഖത്തിൽ പങ്കെടുക്കുന്നതും വിലക്കിയിട്ടുണ്ട്.

English Summary: Clash in Tamilnadu BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com