‘ഇനി എന്തു പറയാൻ’: സച്ചിൻ ചോദ്യങ്ങളോട് ചിരിച്ചൊഴിഞ്ഞ് ഗെലോട്ട്

ashok-gehlot-2
ഗുജറാത്തില്‍ അഹമ്മദാബാദിലെ കോൺഗ്രസ് ആസ്ഥാനത്ത് എത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി പറയാതെ നടന്നുപോകുന്നു. ചിത്രം: സജീഷ് ശങ്കർ∙ മനോരമ
SHARE

അഹമ്മദാബാദ് ∙ രാജസ്ഥാൻ കോൺഗ്രസിലെ പോരിനെക്കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ചുമതലക്കാരൻ കൂടിയായ അദ്ദേഹം സച്ചിൻ പൈലറ്റിനെക്കുറിച്ച് മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിച്ചില്ല. 

ഗുജറാത്ത് എൻഎസ്‌യു പ്രതിനിധികളുമായുള്ള മുഖാമുഖത്തിനായി പിസിസി ആസ്ഥാനത്തെത്തിയതായിരുന്നു ഗെലോട്ട്. ആവർത്തിച്ചു ചോദിച്ചിട്ടും വിഷയം തൊടാതെ അദ്ദേഹം ഒഴിഞ്ഞുമാറി. കൈക്കൂലി വാങ്ങിയ എംഎൽഎമാർക്കെതിരെ നടപടിയെടുക്കുമോ എന്ന ചോദ്യത്തിന് ചിരിയായിരുന്നു മറുപടി. എന്തെങ്കിലും പറയുമോ എന്ന് ആവർത്തിച്ചപ്പോൾ ‘ഇനി എന്തു പറയാൻ’ എന്നായിരുന്നു പ്രതികരണം. സച്ചിൻ ചതിയനാണെന്ന് കഴിഞ്ഞദിവസം ഗെലോട്ട് കുറ്റപ്പെടുത്തിയിരുന്നു. 

രാജസ്ഥാൻ സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങളും ഗുജറാത്തിലെ ബിജെപി സർക്കാരിന്റെ കാപട്യങ്ങളുമാണ് വിദ്യാർഥികളുമായുള്ള സംവാദത്തിൽ ഗെലോട്ട് പരാമർശിച്ചത്. വിവാദ വിഷയങ്ങളൊന്നും തൊട്ടില്ല. നേരത്തേ തയാറാക്കി നൽകിയ തിരഞ്ഞെടുത്ത ചോദ്യങ്ങൾക്കും മറുപടി പറഞ്ഞു. വൈകുന്നേരം തന്നെ ജയ്പുരിലേക്കു മടങ്ങുകയും ചെയ്തു.

English Summary: Ashok Gehlot refrains from commenting on Sachin Pilot

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.