ADVERTISEMENT

കോയമ്പത്തൂർ ∙ സ്വപ്നം യാഥാർ‍ഥ്യമായപ്പോൾ ഈറോഡിലെ 54 വയസ്സുകാരനു നഷ്ടമായത് സ്വന്തം നാവ്. ഗോപിച്ചെട്ടിപ്പാളയം സ്വദേശിയുടെ നാവാണു മുറിച്ചുമാറ്റിയത്. ദിവസവും പാമ്പു കടിക്കുന്നതു സ്വപ്നം കണ്ടിരുന്ന ഇയാൾ ഒരു ജ്യോതിഷിയെ സമീപിച്ചിരുന്നു. അയാൾ പാമ്പിനെ വച്ചു പൂജ നടത്താൻ നിർദേശിച്ചു. പൂജ നടത്തേണ്ട ക്ഷേത്രവും ജ്യോതിഷി പറഞ്ഞുകൊടുത്തു.

പൂജ കഴിഞ്ഞ‍പ്പോൾ കൂടുതൽ ഫലസിദ്ധിക്കായി നാവു പാമ്പിനു നേരെ നീട്ടിക്കാണിക്കാൻ ക്ഷേത്രപൂജാരി ആവശ്യപ്പെട്ടു. തുടർന്ന് ഇയാൾ നാവ് നീട്ടിയതോടെ പാമ്പ് ആഞ്ഞുകൊത്തി. കുഴഞ്ഞുവീണ ഇയാളെ ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും നാവു മുറിച്ചുമാറ്റുക മാത്രമായിരുന്നു പരിഹാരം. നാവു മുറിച്ചു മാറ്റി 4 ദിവസം ശ്രമിച്ചാണു ഡോക്ടർമാർ‍ ഇയാളുടെ ജീവൻ രക്ഷിച്ചത്.

English Summary: Snake bites man tongue during worship in erode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com