ഇ–കോർട്ട്: കോടതികൾ ഡിജിറ്റൽ വിപ്ലവത്തിന്; 4 പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചു

dy-chandrachud-and-narendra-modi
ഭരണഘടനാ ദിനത്തിന്റെ ഭാഗമായി സുപ്രീം കോടതിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡും.
SHARE

ന്യൂഡൽഹി ∙ കോടതി കൂടുതൽ ഡിജിറ്റൽ സൗഹൃദമാക്കുന്ന ‘ഇ–കോർട്ട്’ ദൗത്യത്തിന്റെ ഭാഗമായി 4 പുതിയ പദ്ധതികൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. ഭരണഘടനാ ദിനത്തിന്റെ ഭാഗമായി സുപ്രീം കോടതിയിൽ നടന്ന ചടങ്ങിലാണ് ഇവ അവതരിപ്പിച്ചത്. പദ്ധതികൾ ഇങ്ങനെ:

വെർച്വൽ ജസ്റ്റിസ് ക്ലോക്ക്: ഇന്ത്യയിലെ നീതിന്യായ സംവിധാനവുമായി ബന്ധപ്പെട്ട കണക്കുകൾ കൃത്യമായി പൊതുജനങ്ങളെ അറിയിക്കാനുള്ളത്. കോടതികളിലെ കേസുകളുടെ എണ്ണം, തീർപ്പായത് എത്ര, ബാക്കിയെത്ര തുടങ്ങിയ കാര്യങ്ങൾ ഇതിൽ വ്യക്തമാകും. കോടതികളെ കൂടുതൽ സുതാര്യമാക്കുകയാണു ലക്ഷ്യം. ജില്ലാ കോടതികളുടെ വെബ്സൈറ്റിൽ ഈ വെർച്വൽ ജസ്റ്റിസ് ക്ലോക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി.

ജസ്റ്റിസ് മൊബൈൽ ആപ് (JustIS mobile app 2.0): ജഡ്ജിമാർക്കു ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണിത്. ഇതിലൂടെ തന്റെ പരിഗണനയിലുള്ളതും തനിക്കു കീഴിലെ ജഡ്ജിമാരുടെയും മജിസ്ട്രേട്ടുമാരുടെയും മുന്നിൽ തീർപ്പാകാതെ കിടക്കുന്നതുമായ കേസുകളെക്കുറിച്ചു പൂർണ വിവരം ലഭിക്കും. സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാർക്കും ഈ ആപ് ലഭ്യമാകും.

ഡിജിറ്റൽ കോടതി: കടലാസുരഹിത കോടതിയെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്. കോടതി രേഖകൾ ജഡ്ജിമാരുടെ മുന്നിൽ പൂർണമായി ഡിജിറ്റൽ ഫോർമാറ്റിൽ ലഭ്യമാക്കുക ലക്ഷ്യം.

S3WaaS വെബ്സൈറ്റ്സ്: ജില്ലാ കോടതിയുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും പ്രസിദ്ധീകരിക്കാനുള്ള വെബ്സൈറ്റ്. ബഹുഭാഷയിൽ, ഭിന്നശേഷി സൗഹൃദ സങ്കൽപത്തിലാണ് ഇതു തയാറാക്കുന്നത്.

English Summary: Courts for digital revolution

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.