ADVERTISEMENT

ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) ന്യൂയോർക്കിലെ ആസ്ഥാന മന്ദിരത്തിൽ ഇതാദ്യമായി മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നു. യുഎൻ ആസ്ഥാനത്തിന്റെ വടക്കുഭാഗത്തുള്ള പുൽത്തകിടിയിലാണ് ഇന്ത്യയുടെ സമ്മാനമായ പ്രതിമയുടെ സ്ഥാനം. പത്മശ്രീ പുരസ്കാര ജേതാവും സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ശിൽപിയുമായ റാം സുത്താറാണു ശിൽപി.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഡിസംബർ 14ന് അനാഛാദനം ചെയ്യും. യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസും രക്ഷാസമിതിയിലെ 15 അംഗരാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും.

ലോകരാജ്യങ്ങൾ നൽകുന്ന ശിൽപങ്ങളും കലാസൃഷ്ടികളും യുഎൻ ആസ്ഥാനമന്ദിരത്തിൽ സ്ഥാപിക്കാറുണ്ട്. ജർമനി നൽകിയ ബർലിൻ മതിലിന്റെ ഒരു ഭാഗം, ദക്ഷിണാഫ്രിക്ക നൽകിയ നെൽസൺ മണ്ടേലയുടെ പ്രതിമ എന്നിവയെല്ലാം ഇക്കൂട്ടത്തിലുള്ളതാണ്. കരിങ്കല്ലിൽ തീർത്ത സൂര്യശിൽപമാണു മുൻപ് ഇന്ത്യ നൽകിയിട്ടുള്ളത്. 1982 ജൂലൈ 26നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഇതു നൽകിയത്.

English Summary: Mahatma Gandhi's bust to be inaugurated at United Nations headquarters 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com