ADVERTISEMENT

ന്യൂഡൽഹി ∙ ഏക വ്യക്തിനിയമം പരമാവധി സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ ആഗ്രഹിക്കുന്നതായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ വ്യക്തമാക്കി.  പാർട്ടിയെ സംബന്ധിച്ച് ഏകവ്യക്തിനിയമം ദേശീയ വിഷയമാണ്. ഹിമാചൽപ്രദേശ്, ഗുജറാത്ത് അടക്കമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇതു സംബന്ധിച്ച് ഉറപ്പുനൽകിക്കഴിഞ്ഞു. ഇതു നടപ്പാക്കുന്ന കാര്യത്തിൽ പാർട്ടി പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ വിഭവങ്ങളും ഉത്തരവാദിത്തങ്ങളും എല്ലാവർക്കും തുല്യമാണ്. ഇക്കാരണത്താൽ ഏകവ്യക്തിനിയമം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

English Summary: Will implement uniform civil code says BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com