രാജസ്ഥാനിൽ സർവകലാശാല ബിൽ തിരിച്ചയച്ച് ഗവർണർ

HIGHLIGHTS
  • 3 സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കാനുള്ള ബില്ലാണ് 5 മാസത്തിനു ശേഷം ഗവർണർ മടക്കിയത്
1248-kalraj-mishra
കൽരാജ് മിശ്ര
SHARE

ന്യൂഡൽഹി∙ രാജസ്ഥാനിൽ 3 സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കാൻ സർക്കാർ പാസാക്കിയ ബിൽ തിരിച്ചയച്ച് ഗവർണർ. ജോധ്പുർ ഡൂൺസ് സർവകലാശാല, ജോധ്പുർ വ്യാസ് വിദ്യാപീഠ്, കരൗലി സൗരഭ് സർവകലാശാല എന്നിവയുമായി ബന്ധപ്പെട്ട് 5 മാസം മുൻപു സർക്കാർ പാസാക്കിയ ബില്ലാണു ഗവർണർ കൽരാജ് മിശ്ര മടക്കിയത്. കേരളമടക്കം ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ സർക്കാരിനെതിരെ നിലകൊള്ളുകയാണെന്ന പ്രതിപക്ഷ ആക്ഷേപം നിലനിൽക്കെയുള്ള മിശ്രയുടെ നടപടി ദേശീയതലത്തിൽ ചർച്ചയായി. 2020ൽ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ കലാപക്കൊടി ഉയർത്തിയപ്പോൾ ഭൂരിപക്ഷം തെളിയിക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാനുള്ള സർക്കാരിന്റെ ശുപാർശ അദ്ദേഹം തള്ളിയിരുന്നു. 

സ്വന്തമായി കെട്ടിടങ്ങൾ പോലുമില്ലാതെയാണു സർവകലാശാലകൾ സ്ഥാപിക്കുന്നതെന്നും ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്നും ബിൽ മടക്കിയതിനൊപ്പം ഗെലോട്ടിനയച്ച കത്തിൽ മിശ്ര ചൂണ്ടിക്കാട്ടി. ചട്ടലംഘനങ്ങൾ പരിശോധിക്കാൻ റവന്യു ഉദ്യോഗസ്ഥരുടെ സമിതിക്കു രൂപം നൽകാനും നിർദേശിച്ചു. സ്വകാര്യ സർവകലാശാല ചട്ടത്തിലെ വ്യവസ്ഥകൾ പാലിച്ചാണു സർവകലാശാലകൾ സ്ഥാപിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. 

English Summary: Rajasthan governor Kalraj Mishra returns 3 bills

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.