ടിപ് വാങ്ങാൻ യൂണിഫോമിൽ ക്യുആർ കോഡ്; കോടതി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു

qr-code-in-uniform
SHARE

അലഹാബാദ് ∙ അഭിഭാഷകരിൽനിന്നു ടിപ് വാങ്ങാൻ യൂണിഫോമിന്റെ ബെൽറ്റിൽ പേയ്ടിഎം ക്യുആർ കോഡ് സ്ഥാപിച്ച കോടതി ജീവനക്കാരനെ അലഹാബാദ് ഹൈക്കോടതി സസ്പെൻഡ് ചെയ്തു. ജഡ്ജിക്ക് ഫയലുകളും മറ്റും എത്തിച്ചു നൽകുന്ന ജൂനിയർ ഓഫിസറായി (ജമാദാർ) പ്രവർത്തിച്ചിരുന്ന രാജേന്ദ്ര കുമാറിനെതിരെയാണു നടപടി. രാജേന്ദ്ര കുമാറിന്റെ ബെൽറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്യുന്ന അഭിഭാഷകന്റെ ചിത്രം പ്രചരിച്ചിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട ജസ്റ്റിസ് അജിത് സിങ് ഇക്കാര്യം ചീഫ് ജസ്റ്റിസിനെ അറിയിച്ചതിനെത്തുടർന്നാണു നടപടി. 

English Summary: QR Code in uniform for collecting tip

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.