പാർലമെന്റ് സമ്മേളനം: കോൺഗ്രസ് യോഗം നാളെ

sonia-gandhi-8
സോണിയ ഗാന്ധി
SHARE

ന്യൂഡൽഹി ∙ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾക്കു രൂപം നൽകാൻ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി നാളെ യോഗം ചേരും. പ്രസിഡന്റ് പദമൊഴിഞ്ഞെങ്കിലും പാർലമെന്ററി പാർട്ടിയുടെ അധ്യക്ഷ സോണിയയാണ്. ഇരുസഭകളിലെയും നേതാക്കൾ, ചീഫ് വിപ്പുമാർ തുടങ്ങിയവർ പങ്കെടുക്കും. 

കേരളമടക്കം ബിജെപി ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ സർക്കാരുമായി കൊമ്പുകോർക്കുന്നത് പാർലമെന്റിൽ ഉന്നയിക്കുന്ന കാര്യത്തിൽ യോഗം തീരുമാനമെടുക്കും. വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷക ദുരിതം തുടങ്ങിയ വിഷയങ്ങൾ കോൺഗ്രസ് ഉയർത്തും. പാർലമെന്റിൽ സർക്കാരിനെ ഒറ്റക്കെട്ടായി നേരിടാൻ മറ്റു പ്രതിപക്ഷ കക്ഷികളെ കോർത്തിണക്കുന്നതിലും കോൺഗ്രസ് മുൻകയ്യെടുക്കും.

English Summary: Congress meeting to decide on strategies for parliament session

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.