അമരിന്ദറും ഝാക്കറും ബിജെപി ദേശീയ സമിതിയിൽ

amarinder-singh-and-sunil-jakhar
അമരിന്ദർ സിങ്, സുനിൽ ഝക്കർ
SHARE

ന്യൂഡൽഹി ∙ കോൺഗ്രസിൽനിന്നെത്തിയ പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ്, മുൻ പിസിസി പ്രസിഡന്റ് സുനിൽ ഝക്കർ എന്നിവരെ ബിജെപി ദേശീയ എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തി. ബിജെപി യുപി മുൻ സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ്ങും എക്സിക്യൂട്ടീവിലെത്തി. 

കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച് ഏതാനും മാസം മുൻപ് പാർട്ടി വിട്ട യുവനേതാവ് ജയ്‌വീർ ഷേർഗില്ലിനെ ബിജെപി ദേശീയ വക്താവാക്കി. മദൻ കൗശിക് (ഉത്തരാഖണ്ഡ്), വിഷ്ണു ദേവ് സായ് (ഛത്തീസ്ഗഡ്), റാണ ഗുർമീത് സിങ് സോധി, മനോരഞ്ജൻ കാലിയ, അമൻജോത് കൗർ രാമുവാലിയ (പഞ്ചാബ്) എന്നിവരെ ദേശീയ എക്സിക്യൂട്ടീവിൽ പ്രത്യേക ക്ഷണിതാക്കളാക്കി. മുൻ കേന്ദ്രമന്ത്രിയും എസ്പി നേതാവുമായ ബൽവന്ത് സിങ് രാമുവാലിയയുടെ മകളാണ് അമൻജോത്.

English Summary: Amarinder Singh and Sunil Jakhar in BJP national committee

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.