ജീവിതച്ചെലവിലെ വർധന ഏറ്റവും കുറവ് ഇന്ത്യയിൽ; പ്രതിശീർഷ വരുമാനത്തിൽ 57% വർധന

market
SHARE

ന്യൂഡൽഹി ∙ കഴിഞ്ഞ ഒരു വർഷത്തിനിടെ മറ്റു രാജ്യങ്ങളിൽ ജീവിതച്ചെലവ് കുതിച്ചുയർന്നപ്പോഴും ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. യുഎസ്, യുകെ, ജർമനി എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജീവിതച്ചെലവിലെ വർധന ഏറ്റവും കുറവ് ഇന്ത്യയിലാണ്. 

4 രാജ്യങ്ങളിലെയും ജീവിതച്ചെലവ് രൂപയെ അടിസ്ഥാനമാക്കി (എക്സ്ചേഞ്ച് റേറ്റ്) കണക്കാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. 2021 സെപ്റ്റംബറിൽ ഈ രാജ്യങ്ങളിലെ ജീവിതച്ചെലവ് 100 രൂപയാണ് എന്നു സങ്കൽപിച്ചാൽ, ഇപ്പോൾ ഏറ്റവും കൂടുതൽ ചെലവ് യുകെയിലാണ്; 123 രൂപ. രണ്ടാമത് ജർമനി; 120 രൂപ. മൂന്നാമത് യുഎസ്; 112.5 രൂപ. നാലാമതാണ് ഇന്ത്യ; 112.1 രൂപ.

പ്രതിശീർഷ വരുമാനത്തിൽ 57% വർധന

രാജ്യാന്തര നാണയനിധിയുടെ കഴിഞ്ഞ 8 വർഷത്തെ കണക്ക് അനുസരിച്ച് ഇന്ത്യയുടെ പ്രതിശീർഷ വരുമാനത്തിലുണ്ടായത് 57% വർധനയാണെന്നും റിപ്പോർട്ട് പറയുന്നു. മറ്റു രാജ്യങ്ങളിലെ വർധന ഇങ്ങനെ: ചൈന 88%, യുഎസ് 36%, യുകെ –1%, ഫ്രാൻസ് -5%, റഷ്യ 5%, ഇറ്റലി –6%, ബ്രസീൽ –27%, ജർമനി 1%, ജപ്പാൻ –11%

English Summary: Cheaper to live in India than US, UK and Germany

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS