ഓവർടേക്ക് ചെയ്തതിന് കെട്ടിയിട്ട് മർദനം: ദലിത് യുവാവ് ജീവനൊടുക്കി
Mail This Article
×
ബെംഗളൂരു ∙ ബൈക്കിൽ ഓവർടേക്ക് ചെയ്തതിനു മേൽജാതിക്കാർ മരത്തിൽ കെട്ടിയിട്ടു മർദിച്ച ദലിത് യുവാവ് ജീവനൊടുക്കി. പട്ടികജാതിക്കാരായ ആദി കർണാടക വിഭാഗത്തിൽ പെട്ട ഉദയ് കിരൺ (22) ആണ് കോലാറിൽ മരിച്ചത്. കഴിഞ്ഞ ദിവസം പച്ചക്കറി വാങ്ങാൻ ബൈക്കിൽ പോയ ഉദയിനെ, വൊക്കലിഗ സമുദായക്കാരായ നാലംഗ സംഘമാണു തടഞ്ഞു നിർത്തിയത്. 3 ബൈക്കുകളിൽ സഞ്ചരിച്ച ഇവരെ ഓവർടേക്ക് ചെയ്തതാണ് പ്രകോപനം.
പിടിച്ചെടുത്ത ബൈക്കും മൊബൈൽ ഫോണും തിരിച്ചെടുക്കാൻ മുതിർന്നവരെ കൂട്ടി എത്തിയപ്പോഴാണ് മരത്തിൽ കെട്ടിയിട്ടു മർദിച്ചത്. ഇതിൽ മനംനൊന്ത് മണിക്കൂറുകൾക്കകം ഉദയ് തൂങ്ങിമരിച്ചെന്നാണ് കേസ്. സംഭവം വിവാദമായതിനെ തുടർന്ന് പ്രതികൾ ഒളിവിലാണ്.
English Summary: Dalit youth commits suicide
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.