ചണ്ഡിഗഡ് ∙ ജനകീയ ഗായകൻ സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗുണ്ടാസംഘാംഗം ഗോൾഡി ബ്രാറിനെ കലിഫോർണിയയിൽ യുഎസ് അധികൃതർ പിടികൂടി. ശുഭ്ദീപ് സിങ് സിദ്ദു എന്ന സിദ്ദു മൂസാവാല മേയ് 29ന് മൻസയിലാണ് വെടിയേറ്റു മരിച്ചത്.
ലോറൻസ് ബിഷ്ണോയ് അക്രമിസംഘത്തിലെ അംഗമായ ബ്രാർ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റിരുന്നു. കൊലപാതകത്തിനു ശേഷം ഇന്ത്യ വിട്ട ബ്രാറിനെതിരെ പൊലീസ് റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ബ്രാറിനെ പിടികൂടിയ വിവരം കലിഫോർണിയ പൊലീസ് പഞ്ചാബ് പൊലീസിനെ അറിയിച്ചിട്ടുണ്ട്.
ഗോൾഡി ബ്രാർ എന്നറിയപ്പെടുന്ന സതീന്ദർജിത് സിങ് പഞ്ചാബിലെ ശ്രീ മുക്ത്‍സർ സാഹിബ് സ്വദേശിയാണ്. 2017 ൽ സ്റ്റുഡന്റ് വീസയിൽ കാനഡയ്ക്കു പോയ ഇയാൾ ലോറൻസ് ബിഷ്ണോയ് സംഘത്തിലെ സജീവ അംഗമാണ്. കഴിഞ്ഞ മാസം ദേരാ സച്ച് സൗദ അനുയായിയെ കൊലപ്പെടുത്തിയ കേസിലും മുഖ്യസൂത്രധാരൻ ബ്രാറാണ്.
English Summary: Sidhu Moose Wala murder: 'Key accused Goldy Brar detained in US