ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ 16 ബില്ലുകൾ അവതരിപ്പിക്കും. ഇന്ത്യൻ നഴ്സിങ് കൗൺസിലിനു പകരം ദേശീയ നഴ്സിങ്, മിഡ്‌വൈഫറി കമ്മിഷൻ സ്ഥാപിക്കാനുള്ള ബിൽ, അന്തർ സംസ്ഥാന സഹകരണ സൊസൈറ്റി ഭേദഗതി ബിൽ എന്നിവയാണ് ഇതിൽ പ്രധാനം. ആഭ്യന്തര മന്ത്രി അമിത് ഷായുടെ കീഴിൽ സഹകരണ മന്ത്രാലയം സ്ഥാപിച്ചതിനു പിന്നാലെയാണ് അന്തർ സംസ്ഥാന സൊസൈറ്റികളിലെ തിരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്കരിക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ കേന്ദ്രം കൊണ്ടുവരുന്നത്. 

വനസംരക്ഷണ ഭേദഗതി ബിൽ, കോസ്റ്റൽ അക്വാകൾചർ അതോറിറ്റി ഭേദഗതി ബിൽ, ദേശീയ ഡെന്റൽ കമ്മിഷൻ ബിൽ, കന്റോൺമെന്റ് ബിൽ തുടങ്ങിയവയും അവതരിപ്പിക്കും. ഈ മാസം 7 മുതൽ 29 വരെയാണു സമ്മേളനം.

English Summary: Sixteen bills in parliament session

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com