മുംബൈയിൽ 42കാരിയെ കൂട്ടബലാൽസംഗം ചെയ്തു; സ്വകാര്യഭാഗങ്ങളിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു

Gang-Rape-1
SHARE

മുംബൈ ∙ കുർളയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ മൂന്നുപേർ ചേർന്ന് 42 വയസ്സുകാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. സിഗരറ്റ് കൊണ്ട് സ്വകാര്യഭാഗങ്ങളിൽ പൊള്ളിക്കുകയും കത്തികൊണ്ട് നെഞ്ചിലും കൈകളിലും മുറിവേൽപിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വിവരം പുറത്തുപറഞ്ഞാൽ വിഡിയോ പ്രചരിപ്പിക്കുമെന്നു ഭീഷണി മുഴക്കുകയും ചെയ്തു. 

എന്നാൽ, യുവതി സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതി താമസിക്കുന്ന മേഖലയിൽ നിന്നുളളവരാണ് പ്രതികളെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.

English Summary: Gang rape in Mumbai Kurla

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.