ADVERTISEMENT

ന്യൂഡൽഹി ∙ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങൾ ഉൾപ്പെടെ ആലോചിക്കുന്നതിനായി ബിജെപി നേതൃയോഗം ആരംഭിച്ചു.   ജനങ്ങളുമായി നിരന്തരം ബന്ധപ്പെടാൻ യോഗം ഉദ്ഘാടനം ചെയ്ത  പ്രധാനമന്ത്രി നരേന്ദ്രമോദി നേതാക്കളോടു പറഞ്ഞു. 

ജി–20 രാജ്യങ്ങളുടെ അധ്യക്ഷസ്ഥാനം രാജ്യത്തിന് അഭിമാനകരമാണെന്നും ലോകമെമ്പാടും ഇന്ത്യൻ സംസ്കാരം പ്രചരിപ്പിക്കാനുള്ള അവസരമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. പറഞ്ഞു. കാശിയിൽ നടന്ന തമിഴ് സംഗമം പോലെയുള്ള പരിപാടികൾ ഹൈദരാബാദ് ദേശീയ നിർവാഹക സമിതി യോഗത്തിൽ താൻ നിർദേശിച്ച സ്നേഹസംഗമങ്ങളുടെ മാതൃകയിലാണെന്നു മോദി പറ‍ഞ്ഞുവെന്നും യോഗ നടപടികൾ വിശദീകരിച്ച ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി രമൺ സിങ് പറഞ്ഞു.

ദേശീയ ഭാരവാഹികളും സംസ്ഥാന പ്രസിഡന്റുമാരും പ്രഭാരിമാരും സംഘടനാ ജനറൽ സെക്രട്ടറിമാരുമാണു 2 ദിവസത്തെ യോഗത്തിൽ പങ്കെടുക്കുന്നത്. കേരളത്തിൽനിന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, സംഘടനാ ജനറൽ സെക്രട്ടറിമാരായ എം. ഗണേശ്, കെ. സുഭാഷ് എന്നിവർ പങ്കെടുക്കുന്നുണ്ട്. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് അധ്യക്ഷത വഹിക്കുന്നത്.

പാർട്ടി അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഊന്നൽ നൽകുന്ന മണ്ഡലങ്ങളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്.

 

English Summary: BJP leaders meet in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com