ADVERTISEMENT

ന്യൂഡൽഹി ∙ സാമ്പത്തിക തട്ടിപ്പു കേസിൽ പ്രതിചേർക്കപ്പെട്ട നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷയിൽ ഡൽഹി ഹൈക്കോടതി പൊലീസിനു നോട്ടിസ് അയച്ചു. സുകാഷ് ചന്ദ്രശേഖർ മുഖ്യപ്രതിയായ 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ ഉൾപ്പെട്ട ഇവർ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അറസ്റ്റിലായത്. 

അതേസമയം, തട്ടിപ്പു കേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ വിചാരണ പ്രത്യേക കോടതി 20ലേക്കു മാറ്റി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്ത കേസിലെ കുറ്റപത്രത്തിന്റെ പകർപ്പു ലഭിച്ചിട്ടില്ലെന്നു ജാക്വിലിന്റെ അഭിഭാഷകർ അറിയിച്ചതിനെ തുടർന്നാണിത്. നേരത്തെ ജാക്വിലിനു കോടതി ജാമ്യം അനുവദിച്ചിരുന്നു. 

തട്ടിപ്പുകേസിൽ തന്റെ പേര് വലിച്ചിഴച്ചുവെന്നു കാട്ടി ബോളിവുഡ് നടി നോറ ഫത്തേഹി, നടി ജാക്വിലിൻ ഫെർണാണ്ടസ് ഉൾപ്പെടെയുള്ളവർക്കെതിരെ പരാതി നൽകി. 15 മാധ്യമസ്ഥാപനങ്ങൾക്കെതിരെയും ആരോപണമുന്നയിച്ചു.

ജാക്വിലിൻ ഫെർണാണ്ടസ്, നോറ ഫത്തേഹി
ജാക്വിലിൻ ഫെർണാണ്ടസ്, നോറ ഫത്തേഹി

English Summary: Notice to Delhi police in Leena Maria Paul bail petition

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com