ADVERTISEMENT

ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ തയാറാക്കാൻ വീണ്ടും 6 മാസം കൂടി സമയം അനുവദിക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യം രാജ്യസഭാ സ്ഥിരം സമിതി അംഗീകരിച്ചു. ഇത് ഏഴാം തവണയാണു ചട്ടം വിജ്ഞാപനം ചെയ്യാനുള്ള സമയപരിധിയി‍ൽ മന്ത്രാലയം സാവകാശം തേടുന്നത്. അതേസമയം, ലോക്സഭാ സമിതിയുടെ തീരുമാനം ആയിട്ടില്ല. ജൂൺ 30 വരെയാണു രാജ്യസഭ സമയം നീട്ടി നൽകിയത്.

പാർലമെന്റ് നിയമം പാസാക്കി 6 മാസത്തിനകം ചട്ടങ്ങൾ തയാറാക്കണമെന്നതാണു വ്യവസ്ഥ. ഇക്കാര്യം കർശനമായി പാലിക്കണമെന്നു പലപ്പോഴും രാജ്യസഭാ സമിതി ആവശ്യപ്പെടാറുണ്ടെങ്കിലും പൗരത്വ നിയമത്തിന്റെ കാര്യത്തിൽ സർക്കാർ തുടർച്ചയായി അവധി ചോദിക്കുകയാണ്. കോവിഡ് മൂലമാണു നീണ്ടുപോയതെന്നാണു ആഭ്യന്തര മന്ത്രി അമിത് ഷാ ഇതേക്കുറിച്ചു പ്രതികരിച്ചിരുന്നത്. ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാതെ നിയമം നടപ്പാക്കാനാകില്ല.

പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകുന്നതിനുള്ളതാണു നിയമം. 2019ലാണ് ബിൽ പാർലമെന്റ് പാസാക്കിയത്. 2019 ഡിസംബർ 12നു പ്രസിഡന്റ് അംഗീകാരം നൽകി. നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിൽ 83 പേരാണ് മരിച്ചത്.

 

English Summary: Centre seeks six more months to frame Citizenship Amendment Act rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com