ADVERTISEMENT

ജോഷിമഠ് (ഉത്തരാഖണ്ഡ്) ∙ ‘പശുവളർത്തലിൽനിന്നു സ്വരുക്കൂട്ടിയ പണം കൊണ്ടുണ്ടാക്കിയ സ്വപ്നമായിരുന്നു ഞങ്ങൾക്കു വീട്.’– കണ്ണീർനനവിൽ കലങ്ങിയ കണ്ണുകൾ ഹിമാനി റാവത്ത് സാരിത്തുമ്പു കൊണ്ടു മറച്ചു. വർഷങ്ങൾ കാത്തിരുന്നുണ്ടാക്കിയ വീടുകളെ ഓർത്തുള്ള വിലാപം ജോഷിമഠിൽ സമരവും പ്രതിഷേധവുമായി ആളുന്നു. ഇതിനിടെ, ഭൂമി ഇടിഞ്ഞുതാഴുകയും കെട്ടിടം പിളരുകയും ചെയ്യുന്ന സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിലാണു ദുരന്ത നിവാരണ പ്രവർത്തകർ.

ജോഷിമഠ് ബച്ചാവോ സംഘർഷ് സമിതി നടത്തുന്ന സമരം 19–ാം ദിവസത്തിലേക്ക് എത്തിയിരിക്കുന്നു. സമരത്തിനു മുന്നിൽ വെല്ലുവിളിയായി കൊടുംതണുപ്പുമുണ്ട്. ജീവിതത്തിലെ മുഴുവൻ അധ്വാനവും കൊണ്ടുണ്ടാക്കിയതാണു വീടുകൾ. അതെങ്ങനെ ഉപേക്ഷിച്ചു പോകാനാണെന്ന സമരക്കാരുടെ ചോദ്യത്തിനു സർക്കാരിനും ഉത്തരമില്ല.

കൈക്കുഞ്ഞുങ്ങളും പ്രായമായവരും അടക്കം അഞ്ഞൂറിലേറെ പേരുണ്ട് ഈ സമരത്തിന്. ജോഷിമഠിലും സമീപഗ്രാമങ്ങളിൽ നിന്നുള്ളവരും പിന്തുണയുമായി എത്തുന്നു. ചമോലി ജില്ലയിലെ ജോഷിമഠ് സബ് ഡിവിഷൻ മജിസ്ട്രേട്ട് ഓഫിസിനു മുന്നിലാണു സമരം. എൻടിപിസിയുടെ ജലവൈദ്യുത പദ്ധതിയാണു ഭൂമിയിടിയുന്ന പ്രതിസന്ധിക്കു കാരണമെന്ന് ഇവർ ആരോപിക്കുന്നു.

പദ്ധതി നിർത്തിവയ്ക്കണം, വീടു നഷ്ടമായവരെ പുനരധിവസിപ്പിക്കണം എന്നിങ്ങനെയാണ് ആവശ്യങ്ങൾ. സർക്കാർ ഇടപെടൽ അടിയന്തരമായി ഉണ്ടായില്ലെങ്കിൽ വരുംദിവസങ്ങളിൽ സമരം ശക്തമാക്കുമെന്നും സംഘർഷ് സമിതി നേതാവ് ഓംപ്രകാശ് ദോബേ ‘മനോരമ’യോടു പറഞ്ഞു.

Content Highlight: Joshimath Sinking

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com