ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയിൽ കോടിക്കണക്കിനാളുകൾക്കു കുത്തിവച്ച കോവിഡ് വാക്സീനുകൾക്കു ഗുരുതര പാർശ്വഫലമുണ്ടെന്ന വിവരാവകാശ രേഖ ലഭിച്ചുവെന്ന വാദം ആരോഗ്യമന്ത്രാലയം നിരാകരിച്ചു. വിഷയത്തെക്കുറിച്ചുള്ള അജ്ഞതയും അബദ്ധവുമാണ് ഈ പ്രചാരണമെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. 

∙ പാർശ്വഫലം പ്രശ്നമെന്ന് വാദം 

പുണെയിലെ ബിസിനസുകാരനായ പ്രഫുൽ സർദ എന്നയാൾ നൽകിയ വിവരാവകാശ ചോദ്യങ്ങൾക്കുള്ള മറുപടി അടിസ്ഥാനമാക്കിയാണ് വാക്സീന്റെ വിപരീതഫലത്തെക്കുറിച്ചു റിപ്പോർട്ടുകൾ വന്നത്. ഇതുപ്രകാരം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്കു നൽകിയ കോവിഷീൽഡിനു നേരിയ പ്രശ്നങ്ങൾ മുതൽ ശ്വാസതടസ്സം, നെഞ്ചുവേദന, കാൽപാദങ്ങളിൽ വേദന, വീക്കം, കണ്ണുകളിൽ വേദന, മങ്ങിയ കാഴ്ച, മാനസിക നിലയിൽ വ്യത്യാസം, അബോധാവസ്ഥ തുടങ്ങിയ പ്രശ്നങ്ങളാണ് പരാമർശിക്കുന്നത്. കൊവാക്സിൻ, സ്പുട്നിക് V, കോർബെവാക്സ് തുടങ്ങിയ വാക്സീനുകളുടെ പാർശ്വഫലത്തെക്കുറിച്ചും പ്രഫുൽ സർദ ചൂണ്ടിക്കാട്ടിയിരുന്നു. 

∙ കേന്ദ്ര സർക്കാരിന്റെ മറുപടി 

ആരോപണങ്ങൾ തികഞ്ഞ അജ്ഞതയുടെ ഫലമാണ്. ലോകാരോഗ്യ സംഘടനയുടെയും യുഎസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെയും വെബ്സൈറ്റ് ലിങ്കുകളാണ് ഐസിഎംആർ നൽകിയത്. മറ്റെല്ലാ വാക്സീനുകളിലെയും പോലെ ഇന്ത്യയിൽ ഉപയോഗിച്ച വാക്സീനുകൾക്കും കുത്തിവയ്പെടുത്ത സ്ഥലത്തു ചെറിയവേദന, തലവേദന, തളർച്ച തുടങ്ങിയ ചെറുപ്രശ്നങ്ങളും അപൂർവമായി ചിലരിൽ ഗുരുതര വിപരീതഫലങ്ങളുമുണ്ടാകാം. ഇവ നേരത്തേ തന്നെ പൊതുസമൂഹത്തിനു മുന്നിലുള്ള വിവരങ്ങളാണ്. രോഗതീവ്രത കുറയ്ക്കാനും മരണം ഒഴിവാക്കാനും വാക്സീനുകൾ സഹായിക്കുമെന്നതാണ് ആഗോള പഠനങ്ങളിലുള്ളത്. ഇന്ത്യയിലെ വിദഗ്ധസമിതിയും ഇക്കാര്യം പരിശോധിച്ചുറപ്പാക്കിയതാണ്.

English Summary : Health ministery denies campaign against vaccine side effects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com