ADVERTISEMENT

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലേക്കു കടക്കവേ, കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് കുറ്റപത്രം നൽകുന്നു. നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾക്കെതിരായ ദേശീയ കുറ്റപത്രം ഇന്നലെ എഐസിസി ആസ്ഥാനത്തു പാർട്ടി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, ജയ്റാം രമേശ് എന്നിവർ ചേർന്നു പുറത്തിറക്കി.

ബിജെപി എന്നതു ബ്രഷ്ട് (അഴിമതി), ജൂംല (കപട വാഗ്ദാനം) പാർട്ടിയാണെന്നു 2 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.‘ഹാഥ് സേ ഹാഥ്’ (കയ്യോടു കൈ കോർക്കൽ) പ്രചാരണത്തിനും കോൺഗ്രസ് തുടക്കമിടുമെന്നു നേതാക്കൾ വ്യക്തമാക്കി. റിപ്പബ്ലിക് ദിനത്തിൽ തുടങ്ങി 2 മാസം നീളും. ഭാരത് ജോഡോ യാത്രയിലെ സന്ദേശങ്ങൾ വീടുവീടാന്തരം എത്തിക്കുകയാണ് ലക്ഷ്യം.

കന്യാകുമാരിയിൽ നിന്നു തുടങ്ങി 130 ദിവസമായി തുടരുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന യോഗം 30ന് ശ്രീനഗറിലെ ഷേർ–ഇ–കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.

 

English Summary: Congress releases 'chargesheet' against Modi govt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com