പദവി ഒഴിയാൻ മഹാരാഷ്ട്ര ഗവർണർ

Bhagat Singh Koshyari Photo: @maha_governor / Twitter
ഭഗത് സിങ് കോഷിയാരി. Photo: @maha_governor / Twitter
SHARE

മുംബൈ ∙ മഹാരാഷ്ട്രക്കാരുടെ ആരാധനാപുരുഷനായ ഛത്രപതി ശിവാജിക്കെതിരെ സംസാരിച്ച് പ്രതിപക്ഷ പാർട്ടികളുടെ രോഷത്തിനിരയായ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി (81) പദവി ഒഴിയുന്നു. രാജി വയ്ക്കാനുള്ള ആഗ്രഹം കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചതായി ഗവർണർതന്നെയാണ് വ്യക്തമാക്കിയത്.

Read Also: ഇനി ലോട്ടറിപ്പണം പാഴാകില്ല; ഭാഗ്യശാലികൾക്ക് ക്ലാസ് ഫെബ്രുവരി മുതൽ...


രാഷ്ട്രീയ, ഭരണ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്നും എഴുത്തും വായനയുമായി വിശ്രമിക്കാൻ അനുവദിക്കണമെന്നാണ് അഭ്യർഥിച്ചത്. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുൻ പ്രതിപക്ഷനേതാവുമാണ് കോഷിയാരി. ഉത്തരാഖണ്ഡിൽ  ബിജെപിയുടെ ആദ്യ പ്രസിഡന്റും ബിജെപി മുൻ ദേശീയ വൈസ് പ്രസിഡന്റുമാണ്. ലോക്സഭയിലും രാജ്യസഭയിലും അംഗമായിരുന്ന, മുതിർന്ന ആർഎസ്എസ് നേതാവായ അദ്ദേഹം 2019 സെപ്റ്റംബറിലാണ് ഗവർണറായി ചുമതലയേറ്റത്.

English Summary: Maharashtra Governor Says He Conveyed To PM "Desire" To Step Down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS