ADVERTISEMENT

ജമ്മു ∙ രാഹുൽ ഗാന്ധിയോടൊപ്പം നടക്കാനും ചിത്രമെടുക്കാനും കഴിയാത്ത പ്രവർത്തകർക്കു ഫൈസൽ ചൗധരിയാണ് ആശ്വാസം. രാഹുലിന്റെ അപരനായതിൽ ഒരു പാർട്ടി പ്രവർത്തകനെന്ന നിലയിൽ ഫൈസലിനും അഭിമാനം. രാഹുൽ ഗാന്ധിയുമായുള്ള രൂപസാദൃശ്യം കൊണ്ട് ഭാരത് ജോഡോ യാത്രയിൽ ശ്രദ്ധാകേന്ദ്രമായ ഫൈസലിനു രാഹുലിനെപ്പോലെ വെള്ള മുറിക്കയ്യൻ ടിഷർട്ടാണു വേഷം. 

Read also: എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു; 19 വിദ്യാർഥികൾക്ക് രോഗം

കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധിസംഘം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പണ്ഡിറ്റുകൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെപ്പറ്റി പ്രതിനിധിസംഘം രാഹുലിനെ ബോധ്യപ്പെടുത്തി. ഇന്നലെ രാവിലെ 7നു സാംബയിലെ വിജയ്പുരിൽനിന്ന് ആരംഭിച്ച യാത്ര ജമ്മു– പഠാൻകോട്ട് ഹൈവേയിലൂടെ നീങ്ങുമ്പോൾ ആയിരക്കണക്കിനാളുകളാണു രാഹുലിനൊപ്പം അണിനിരന്നത്. പിഡിപിയുടെ പ്രതിനിധിസംഘവും യാത്രയിൽ പങ്കുചേർന്നു. ദിഗ്‌വിജയ് സിങ്, കെ.സി.വേണുഗോപാൽ, ജയറാം രമേഷ് തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു. 

English Summary: Congress will put all its might behind restoring J&K’s statehood, says Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com